ADVERTISEMENT

ദുബായ് ∙ പേറ്റന്റ്, ട്രേഡ് മാർക്ക്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ രാജ്യത്ത് വൻ വളർച്ച. സംരംഭകർക്കും ഗവേഷണങ്ങൾക്കും രാജ്യം നൽകിയ മികച്ച അന്തരീക്ഷവും അവസരങ്ങളുമാണ് ഈ വളർച്ചയിലേക്കു നയിച്ചത്. ഇന്റലക്ച്വൽ പ്രോപ്പർട്ടി (ബൗദ്ധിക സ്വത്ത്) റജിസ്ട്രേഷനിൽ 34.3 ശതമാനം വളർച്ചയും ട്രേഡ്മാർക്ക് റജിസ്ട്രേഷനിൽ 39.12 ശതമാനം വളർച്ചയും ഉണ്ടായി. 

റജിസ്റ്റർ ചെയ്ത പേറ്റന്റുകളുടെ എണ്ണത്തിൽ 8 ശതമാനമാണ് വളർച്ച. ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 1884 ഇന്റലക്ച്വൽ പ്രോപ്പർട്ടികളാണ്. ഇതോടെ രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്ത ഐപികളുടെ എണ്ണം 20389 ആയി. കഴിഞ്ഞ മാസം വരെ 18175 ട്രേഡ്മാർക്കുകൾ (വ്യാപാര മുദ്ര) രാജ്യത്തു റജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്തു റജിസ്റ്റർ ചെയ്ത മൊത്തം ട്രേഡ്മാർക്കുകളുടെ എണ്ണം 3.56 ലക്ഷമായി.

English Summary:

UAE Experiences Tremendous Growth in Patent and Trademark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com