ADVERTISEMENT

മക്ക ∙ മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം. ഓരോ സന്ദർശകനും പരമാവധി 10 മിനിറ്റ് സമയം ഇവിടെ ചെലവഴിക്കാൻ അനുവദിക്കും.

പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ പതിനൊന്ന് വരെ പ്രവേശന സമയം നൽകുമെന്നും, സ്ത്രീകളുടെ പ്രവേശനത്തിന് രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു.  

കഅബയുടെ വടക്കുഭാഗത്ത് താഴ്ന്ന മതിലിന്റെ ആകൃതിയിലുള്ള അർധവൃത്താകൃതിയിലുള്ള ഘടനയാണ് ഹിജ്ർ ഇസ്മാഈൽ. ഹിജ്ർ ഇസ്മാഈലിനും കഅബയ്ക്കും ഇടയിലുള്ള സ്ഥലം ഒരു കാലത്ത് കഅബയുടെ തന്നെ ആയിരുന്നതിനാൽ ഇത് യഥാർത്ഥത്തിൽ കഅബയുടെ ഭാഗമാണ്.

English Summary:

Specific time set for men and women worshipers to visit Hijr Ismail mecca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com