എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് 90 പേർക്ക്
Mail This Article
അബുദാബി ∙ രണ്ടാമത് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് നേടിയവരിൽ ഇന്ത്യക്കാരനും. വിവിധ മേഖലകളിൽ വിജയികളായ 90 പേർ മൊത്തം 3.7 കോടി ദിർഹത്തിന്റെ സമ്മാനങ്ങൾ നേടി.
വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ, സോഷ്യൽ വർക്ക് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ജേതാക്കൾ. ഓരോ വിഭാഗത്തിലെയും മികച്ച 3 തൊഴിലാളികൾക്കു പുറമേ മികച്ച സ്ഥാപനങ്ങളെയും ബിസിനസ് സേവന പങ്കാളികളെയും ആദരിച്ചു. മികച്ച തൊഴിൽ നയങ്ങൾ പിന്തുടരുന്ന കമ്പനികളെയാണ് പരിഗണിച്ചത്.
മികച്ച കമ്പനിക്ക് 15 ലക്ഷം ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് 10 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 5 ലക്ഷവുമാണ് സമ്മാനം. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സ് ഡപ്യൂട്ടി ചെയർമാനും ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അവാർഡുകൾ സമ്മാനിച്ചു.