ADVERTISEMENT

അബുദാബി ∙ യുഎഇയിൽ തണുപ്പ് തുടങ്ങിയതോടെ പുലർകാലങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടുതുടങ്ങി. അബുദാബിയിൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

ഇന്നലെ ചിലയിടങ്ങളിൽ യെലോ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അൽഐൻ, അബുദാബി എന്നിവിടങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. പുലർച്ചെ 2ന് തുടങ്ങിയ മൂടൽമഞ്ഞ് ചിലയിടങ്ങളിൽ രാവിലെ 10 വരെ തുടർന്നു. ദൂരക്കാഴ്ച കുറഞ്ഞതു ഗതാഗതത്തെ ബാധിച്ചതിനാൽ പലർക്കും ജോലിസ്ഥലത്തു കൃത്യസമയത്ത് എത്താനായില്ല. 

ഇന്നും മൂടൽമഞ്ഞുണ്ടാകുമെന്ന് അറിയിപ്പുണ്ട്. അബുദാബിയിൽ താപനില 25 ഡിഗ്രി സെൽഷ്യസായും ദുബായിൽ 27 ഡിഗ്രിയായും കുറഞ്ഞു. പർവതമേഖലകളിൽ 16 ഡിഗ്രിയായിരുന്നു കൂടിയ താപനില. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്, റോഡിലെ ഡിജിറ്റൽ ബോർഡ്, എസ്എംഎസ്, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവ വഴി നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുതെന്നും പൊലീസ് ഓർമപ്പെടുത്തി.

∙ പിഴയും ബ്ലാക്ക് പോയിന്റും
നിയമലംഘകർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ. മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ചുമത്തും.  

∙ ഡ്രൈവർമാർ ചെയ്യേണ്ടത്
▶ മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും സുരക്ഷിത അകലം പാലിച്ചും വാഹനം ഓടിക്കണം. 
▶ ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ.  
▶ ഓവർടേക്കിങ്, ലെയ്ൻ മാറ്റം എന്നിവ പാടില്ല
▶ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ.
▶ ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽ നിന്നു മാറ്റി നിർത്തിയിടണം. അന്തരീക്ഷം തെളിഞ്ഞ ശേഷം യാത്ര തുടരാം

English Summary:

UAE Weather Updates: Red alert issued as fog covers parts of country, motorists warned of reduced visibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com