ADVERTISEMENT

സീഫ്(ബഹ്റൈന്‍) ∙ ഐസിഐസിഐ ബാങ്കിന്‍റെ ബഹ്റൈനിലെ മനാമ നഗരത്തിലെ ശാഖ ഗവണ്‍മെന്‍റ് അവന്യൂ റോഡില്‍ നിന്ന് സീഫിലേയ്ക്ക് മാറ്റി. പ്രധാന ഇടം, പാര്‍ക്കിങ് സ്ഥലം, ഉപയോക്താക്കള്‍ക്കുള്ള മീറ്റിങ് റൂമുകള്‍ എന്നിവയുമായി മികച്ച സൗകര്യം ലഭ്യമാക്കുന്നതിനാണ് പുതിയ ശാഖ രൂപകല്‍പന ചെയ്തതെന്ന് അധികൃതർ പറഞ്ഞു. കൂടാതെ ശാരീരിക വൈകല്യമുള്ള ഇടപാടുകാർക്കായി പ്രത്യേക കൗണ്ടറുമുണ്ട്.

ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ. ജേക്കബും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനിലെ റീട്ടെയില്‍ ബാങ്കിങ് സൂപ്പര്‍വിഷന്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മുഹമ്മദ് എ. റഹ്മാന്‍ ഫഖ്റോയും ചേര്‍ന്ന് ശാഖ ഉദ്ഘാടനം ചെയ്തു. ഐസിഐസിഐ ബാങ്ക് പശ്ചിമേഷ്യ, ആഫ്രിക്ക റീജനല്‍ ഹെഡ് അനില്‍ ദാബ്കെ, ഐസിഐസിഐ ബാങ്ക് ബഹ്റൈന്‍ കണ്‍ട്രി ഹെഡ് രാഘവേന്ദ്ര ഷേണായി എന്നിവര്‍ സംബന്ധിച്ചു.

ഇടപാടുകാർക്ക് മികച്ച പിന്തുണ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ശ്രദ്ധ തുടരുമെന്നും അനില്‍ ദാബ്കെ പറഞ്ഞു. സീഫ് ബ്രാഞ്ച് ഞായര്‍ മുതല്‍ വ്യാഴം വരെയും മാസത്തിലെ ഒന്നും മൂന്നും അഞ്ചും ശനിയാഴ്ചകളിലും രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചകഴിഞ്ഞ് 2:30 മുതല്‍ 4:30 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച അവധിയായിരിക്കും.

English Summary:

ICICI Bank's Manama Branch has been shifted to Seef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com