ADVERTISEMENT

ഷാർജ ∙ തന്‍റെ ഏറ്റവും പുതിയ നോവലിന് ഒരു ഫ്രഞ്ച് വെബ് സീരീസുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ താൻ വിഷാദത്തിലേക്ക് വീണുപോയെന്ന് യുവ എഴുത്തുകാരൻ അഖിൽ പി.ധർമജൻ പറഞ്ഞു. പിന്നീട് ചികിത്സയിലൂടെയാണ് എഴുത്തുജീവിതത്തിലേക്ക് തിരികെ വന്നത്. നോവൽ പുതിയ ഭാവുകത്വത്തോടെ എഴുതി പൂർത്തിയാക്കി. അടുത്ത വർഷം ജനുവരിയിൽ പ്രസിദ്ധീകരിക്കും. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്കെതിരെ പല കോണുകളിൽ നിന്നും ഇപ്പോഴും അധിക്ഷേപങ്ങൾ വരുന്നു. ചിലർ എന്‍റെ ശബ്ദത്തെയും വേഷത്തെയും പരിഹസിക്കുന്നു. മറ്റുചിലർ ’ബോഡി ഷെയ്മിങ്’ നടത്തുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അവഗണിക്കാനും അതിജീവിക്കാനും പഠിച്ചു.  എഴുത്തുകാരനാവണം എന്നാഗ്രഹിച്ചതിന്‍റെ പേരിൽ  ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ട ഒരാളാണ് ഞാൻ. മുൻപ് എന്നെ ആക്രമിച്ചവർ  ഇപ്പോൾ  സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് തന്‍റെ മധുര പ്രതികാരമാണെന്ന് അഖിൽ പറഞ്ഞു.     

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

റാം കെയർ ഓഫ് ആനന്ദി സിനിമയാക്കുമ്പോൾ പ്രണവ്, സായ് പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു. ഇനി സംവിധായികയുടെ താത്പര്യം കൂടി മാനിച്ചാവും അഭിനേതാക്കളെ തിരഞ്ഞെടുക്കുക. ചിത്രത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 

∙ഏഴാം ക്ലാസ്സിൽ തുടങ്ങിയ എഴുത്ത്
സ്കൂൾ പഠന കാലം മുതൽ ഫാന്റസിയുടെ ലോകത്തായിരുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ മണ്ണിട്ട്  അവിടം ദ്വീപാണെന്ന് സങ്കൽപ്പിച്ച് ഉറുമ്പുകളെ കയറ്റിവിടുകയും കടലാസ് വഞ്ചികൾ ഉണ്ടാക്കി വിടുകയും ചെയ്യുമായിരുന്നു. മെർക്കുറി ഐലൻഡ് എന്ന നോവലിന്‍റെ പ്രചോദനം ഇതാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്  എഴുത്ത് തുടങ്ങിയത്. ട്യൂഷൻ ക്ലാസ്സിലെ സഹപാഠിയും അയൽക്കാരനുമായ അഭിജിത്താണ് ആദ്യ വായനക്കാരനും വിമർശകനും. ഇന്നും എന്‍റെ രചനകളുടെ ആദ്യ പ്രൂഫ് റീഡർ അഭിജിത്താണ്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സ്വപ്നങ്ങൾക്ക് പരിമിതിയുണ്ടെന്ന് കരുതി ജീവിച്ച ഒരാളാണ്. പ്രസാധകർ നിരാകരിച്ച എന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് വായനക്കാരുടെ പിന്തുണ കൊണ്ട്. അതുകൊണ്ട് തന്നെ വായനക്കാരാണ്   സുഹൃത്തുക്കള്‍. എന്നാൽ ആദ്യ കടപ്പാട് ഫേസ്ബുക്കിനോടാണ്.  പി ആർ ജോലിക്കായി ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും അഖിൽ പറഞ്ഞു, ആർ ജെ വൈശാഖ് മോഡറേറ്ററായിരുന്നു. രഞ്ജിത്ത് വരച്ച അഖിലിന്‍റെ ചിത്രം ചിത്രകാരൻ തന്നെ ചടങ്ങിൽ സമ്മാനിച്ചു. 

English Summary:

Writer Akhil P Dharmajan at the Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com