ADVERTISEMENT

ഷാർജ ∙ അറിയപ്പെടുന്ന പിതാവിന്റെ അറിയപ്പെടാത്ത കഥകളുമായി മകൻ. ഉറച്ച നിലപാടുകളുമായ മലബാർ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന ആ പിതാവിന്റെ പേര് ആര്യാടൻ മുഹമ്മദ്, മകന്റെ പേര് ആര്യാടൻ ഷൗക്കത്ത്. 1977ൽ ആര്യാടൻ ആദ്യമായി എംഎൽഎ ആകുന്നതിനു മുൻപുള്ള ജീവിതമാണ് മകൻ ഷൗക്കത്ത് ‘ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടൻ’ എന്ന പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. 

ആണുങ്ങളെല്ലാം തല മൊട്ടയടിക്കണമെന്നു നിർബന്ധമുള്ള തറവാട്ടിൽ തലമുടി വളർത്തി വിപ്ലവം സൃഷ്ടിച്ചതാണ് ആര്യാടന്റെ ആദ്യ രാഷ്ട്രീയ സമരം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇത്. മുന്നിലിരിക്കുന്ന ആളിനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ നേരത്തെ മനസിലാക്കി, അവരുടെ കൈ നോക്കി ഫലം പറഞ്ഞു പറ്റിക്കുന്നതും ആര്യാടന്റെ വിനോദമായിരുന്നു. 

അങ്ങനെ ആര്യാടനെ കുറിച്ച് അറിയാത്ത കഥകളാണ് ഈ പുസ്തകത്തിലെന്നു ഷൗക്കത്ത് പറഞ്ഞു. ഇനി, 1977നു ശേഷമുള്ള ആര്യാടനെക്കുറിച്ചു കൂടി എഴുതി പുസ്തകം വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഷാർജ രാജ്യാന്തര പുസ്തകോൽസവ വേദിയിൽ ഡോ. എസ്.എസ്. ലാൽ അബുദാബി പ്രസിഡൻഷ്യൽ കോർട്ട് മാധ്യമ വിഭാഗം ഉദ്യോഗസ്ഥൻ ഷാജഹാൻ മാടമ്പാട്ടിനു പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് പ്രസംഗിച്ചു. 

English Summary:

Aryadan Shaukat Book released at Sharjah International Book Fair 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com