ADVERTISEMENT

റിയാദ് ∙ റയിൽവേ വ്യവസായത്തെ പ്രാദേശികവൽക്കരിക്കാൻ സൗദി റയിൽവേ കമ്പനി (എസ്എആർ). ഇതിനായി പ്രത്യേക പരിപാടി ആരംഭിക്കുമെന്ന് എസ്എആർ സിഇഒ ഡോ. ബാഷർ അൽ മാലിക് അറിയിച്ചു. റെയിൽവേ മേഖലയിലെ പ്രാദേശിക, രാജ്യാന്തര തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നൂതനാശയങ്ങളും സമ്മേളനം അവലോകനം ചെയ്യും.

2023-ൽ പ്രാദേശിക ചെലവ് നിരക്ക് 50 ശതമാനത്തിലധികം കൈവരിക്കാൻ കഴിഞ്ഞുവെന്നും 2025-ഓടെ സെക്ടർ പാർട്ണർമാരിലൂടെ ഇത് 60 ശതമാനമായി ഉയർത്താൻ ആഗ്രഹിക്കുന്നുവെന്നും അൽ മാലിക് പറഞ്ഞു. റെയിൽവേ മേഖലയിലെ വ്യക്തമായ ലക്ഷ്യങ്ങളും നിക്ഷേപ സാധ്യതകളും കോൺഫറൻസിൽ പ്രഖ്യാപിക്കും. രാജ്യത്തിനുള്ളിൽ ഫാക്ടറികൾ സ്ഥാപിക്കുക, സേവനങ്ങൾ പ്രാദേശികവൽക്കരിക്കുക, റെയിൽവേ വ്യവസായത്തിലെ പ്രധാന കമ്പനികൾക്ക് അറിവ് കൈമാറുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

ഇത് സ്വകാര്യ മേഖലയെയും ചെറുകിട ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രവർത്തനവും പരിപാലനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സമീപ വർഷങ്ങളിൽ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അൽ മാലിക് പറഞ്ഞു. ഇത് പ്രാദേശിക ചെലവുകളുടെ ശതമാനം ഉയർത്തുന്നതിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലും നേരിട്ടുള്ള സ്വാധീനം ചെലുത്തി. പ്രത്യക്ഷമായും പരോക്ഷമായും 10,000-ത്തിലധികം തൊഴിലവസരങ്ങളിൽ എത്തി. കാർബൺ പുറന്തള്ളാത്ത ഫാസ്റ്റ് ഇലക്ട്രിക് ട്രെയിനുകൾ ആദ്യമായി സ്വീകരിച്ചത് സൗദി അറേബ്യയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ.

English Summary:

SAR Chief: Special Program to Localize Railway Industry to be Announced Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com