ആഗോള പ്രതിഭകളുടെ പ്രിയനഗരമായി യുഎഇ
Mail This Article
×
അബുദാബി ∙ രാജ്യാന്തര പ്രതിഭകളെ ആകർഷിക്കുന്നതിൽ യുഎഇ തൊഴിൽ വിപണി ലോകത്ത് ഒന്നാം സ്ഥാനത്ത്. തൊഴിൽ വിപണിയുടെ മത്സരക്ഷമത വർധിപ്പിക്കാൻ സ്വീകരിച്ച പ്രധാന ഘടകങ്ങളും യുഎഇയെ ആഗോള പ്രതിഭകളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡുകളുടെ രണ്ടാം പതിപ്പിൽ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജോലി സമയം, ആഗോള പ്രതിഭകൾക്ക് ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനം, പ്രതിഭകളെ ആകർഷിക്കാനുള്ള കഴിവ്, തൊഴിൽ നിരക്ക്, ജോലിയുടെ സുതാര്യത, കുടിയേറ്റക്കാരുടെ എണ്ണം, കുറഞ്ഞ ചെലവ്, തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് എന്നിവയിലും ആഗോളതലത്തിൽ യുഎഇ ഒന്നാമതാണ്.
English Summary:
UAE is considered to be the top destination for international talent in the world
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.