1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം
Mail This Article
മക്ക ∙ 1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം. ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ നിന്നുള്ള 1,000 ഉംറ തീർഥാടകർക്കാണ് സൽമാൻ രാജാവ് അനുമതി നൽകിയത്. ഈ തീർഥാടകർക്ക് നാല് ഗ്രൂപ്പുകളായി ആതിഥേയത്വം വഹിക്കും. ഇത് ഇസ്‌ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രാലയം നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകളെ ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കാനുള്ള പദ്ധതിക്ക് ഇസ്‌ലാമിക കാര്യ മന്ത്രിയും പരിപാടിയുടെ ജനറൽ സൂപ്പർവൈസറുമായ അബ്ദുല്ലത്തീഫ് അൽ-ഷെയ്ഖ് സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനോടും നന്ദി പറഞ്ഞു.
പരിപാടി ആരംഭിച്ചത് മുതൽ ഈ വർഷം വരെ ഇതിന്റെ പ്രയോജനം നേടിയത് 140-ലധികം രാജ്യങ്ങളാണ്.
മക്കയിലെയും മദീനയിലെയും ചരിത്രപ്രധാനമായ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാനും രണ്ട് പള്ളികളിലെ പണ്ഡിതന്മാരുമായും ഇമാമുമാരുമായും കൂടിക്കാഴ്ച നടത്താനും അതിഥികൾക്ക് ഉംറ കർമ്മങ്ങൾ നടത്താനും കഴിയുന്ന തരത്തിൽ രാജകീയ നിർദ്ദേശം നടപ്പിലാക്കാൻ മന്ത്രാലയം അതിന്റെ എല്ലാ ഊർജവും വിനിയോഗിച്ചിട്ടുണ്ട്.