ADVERTISEMENT

അബുദാബി ∙ ലോകത്തിന്റെ പട്ടിണിയകറ്റാൻ ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച ഫുഡ് ബാങ്കിലൂടെ ഈ വർഷം 9 മാസത്തിനിടെ 2.45 കോടി ഭക്ഷണ പൊതികൾ വിതരണം ചെയ്തു. 

രാജ്യത്തിന് അകത്തും പുറത്തുമുള്ള അർഹരായ 2.45 കോടി ആളുകളെ കണ്ടെത്തിയാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. ഭക്ഷണം പാഴാക്കാതിരിക്കാനും വൻകിട വിരുന്നുകൾക്കും മറ്റും തയാറാക്കി അധികം വരുന്ന ഭക്ഷണം വൃത്തിയായി പായ്ക്ക് ചെയ്ത് അർഹരായവർക്ക് എത്തിക്കാനുമായി ആഗോള രാജ്യങ്ങളിൽ 150 ബോധവൽക്കരണ പരിപാടികളും യുഎഇ നടത്തി. ഇതുമൂലം പട്ടിണിയും ഭക്ഷ്യമാലിന്യങ്ങളും കുറഞ്ഞതായും സാക്ഷ്യപ്പെടുത്തി. ഭക്ഷണ വിതരണത്തിൽ മുൻവർഷം ഇതേ കാലയളവിനേക്കാൾ 93 ശതമാനം വർധനയുണ്ട്. ദിവസേന ശരാശരി 90,000 ഭക്ഷണ പൊതികളാണ് വിതരണം ചെയ്യുന്നത്. 

ഫുഡ് ബാങ്കിന്റെ വാർഷിക ലക്ഷ്യം മറികടക്കുന്നതാണ് ഈ കണക്ക്. ഈ വർഷം ആദ്യ 9 മാസങ്ങൾക്കിടെ യുഎഇ ഫുഡ് ബാങ്ക് 166.7 ടൺ ഭക്ഷണമാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. ഭക്ഷ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കമ്പനികൾ എന്നിവയിൽ നിന്നുള്ള 925 തന്ത്രപ്രധാന പങ്കാളികളും ദാതാക്കളും 5,000ലധികം സന്നദ്ധപ്രവർത്തകരും ഈ ശ്രമങ്ങളെ പിന്തുണച്ചു. ഇതുവഴി കോടിക്കണക്കിന് ജനങ്ങൾക്കാണ് ആശ്വാസം എത്തിക്കാനായത്. കാരുണ്യപദ്ധതിയിൽ പങ്കാളികളായവരെ യുഎഇ ഫുഡ് ബാങ്ക് ബോർഡ് ആദരിച്ചു.

English Summary:

UAE Food Bank Distributed 2.45 Crore Food Packets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com