ADVERTISEMENT

അബുദാബി ∙ ഏഷ്യൻ ലോക കപ്പ് യോഗ്യതാ മത്സരത്തിൽ യുഎഇ നാളെ (ചൊവ്വ) അബുദാബിയിൽ ഖത്തറിനെ നേരിടും. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ യുഎഇ സമയം നാളെ രാത്രി എട്ടിനാണ് മത്സരം. ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ തകർപ്പൻ ജയത്തോടെ കുതിപ്പ് ആരംഭിച്ച യുഎഇക്ക് രണ്ടാം വിജയത്തിനായി അഞ്ച് മത്സരം വരെ കാത്തിരിക്കേണ്ടി വന്നു.   

തന്റെ ടീമിന് നാളത്തെ മത്സരം വഴിത്തിരിവ് നൽകുമെന്നും ടീമിന്റെ ചരിത്രത്തിൽ രണ്ടാം തവണയും ആഗോള ഷോപീസിലേക്കുള്ള യോഗ്യത ഉറപ്പാക്കുന്ന  ഓട്ടം ആരംഭിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി മുഖ്യപരിശീലകൻ പൗലോ ബെന്റോ പറഞ്ഞു. ഖത്തറിനെതിരായ മത്സരത്തെക്കുറിച്ച് ഞങ്ങൾക്ക് അധികം ചിന്തിക്കേണ്ടതില്ലെന്നും പക്ഷേ ഇപ്പോൾ വിശ്രമിക്കേണ്ടത് പ്രധാനമാണെന്നും കിർഗിസ്ഥാനെതിരായ 3-0 വിജയത്തിന് ശേഷം ബെന്റോ പറഞ്ഞു. കളിക്കാർക്ക് കഴിയുന്നത്ര വിശ്രമം അനുവദിക്കുക. തുടർന്നാണ് തയാറെടുപ്പുകൾ ആരംഭിക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ യാന്ത്രികമായി യോഗ്യത നേടുമ്പോൾ, മൂന്ന്, നാല് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ പ്ലേ ഓഫിലേക്ക് മുന്നേറും. ലോകകപ്പിലെത്താൻ ഒന്നിലേറെ വഴികളുണ്ടെന്നും അവിടെയെത്താൻ പരമാവധി ശ്രമിക്കേണ്ടതുണ്ടെന്നും മുൻപ് തന്റെ ജന്മനാടായ പോർച്ചുഗലിനെയും കൊറിയ റിപ്പബ്ലിക്കിനെയും ഫൈനലിൽ നയിച്ച ബെന്റോ പറഞ്ഞു. 

48 ടീമുകളുടെ ടൂർണമെന്റായ അടുത്ത ഫിഫ ലോകകപ്പിനായി ഏഷ്യയ്ക്ക് എട്ട് നേരിട്ടുള്ള സ്ലോട്ടുകളാണുള്ളത്. ഏഷ്യൻ യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ 18 ടീമുകളെ ആറ് വീതമുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഖത്തർ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎഇ ഗ്രൂപ്പ് എയിൽ ഇടംപിടിച്ചത്. ദക്ഷിണ കൊറിയ, ഇറാഖ്, ജോർദാൻ, ഒമാൻ, പലസ്തീൻ, കുവൈത്ത് എന്നിവർ ഗ്രൂപ്പ് ബിയിലും സി ഗ്രൂപ്പിൽ ഓസ്‌ട്രേലിയ, ജപ്പാൻ, സൗദി, ബഹ്‌റൈൻ, ചൈന, ഇന്തീനേഷ്യ എന്നിവരും മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. 

ഓരോ ഗ്രൂപ്പിലെയും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ പിന്നീട് ആറ് ടീമുകൾ അടങ്ങുന്ന നാലാം റൗണ്ട് യോഗ്യതാ റൗണ്ടിൽ മത്സരിക്കും. മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് നാലാം റൗണ്ടിലെ ആറ് ടീമുകൾ. ഓരോ ഗ്രൂപ്പിലെയും വിജയികൾ ലോകകപ്പിനുള്ള അവസാന രണ്ട് നേരിട്ടുള്ള സ്ലോട്ടുകൾ നേടും.  ഏഷ്യൻ പ്ലേഓഫിലെ വിജയി ലോകകപ്പിലെ അവസാന രണ്ട് സ്ലോട്ടുകൾക്കായി മറ്റ് അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് ടൂർണമെന്റിലേക്ക് മുന്നേറും. 

English Summary:

UAE to Face Qatar Tomorrow in Fifa World Cup Qualifiers in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com