20 ദിനാറിന്റെ വ്യാജ കറന്‍സി: കുവൈത്ത് പൗരന് നാല് വര്‍ഷം തടവ്
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്ത് ദിനാര്‍ വ്യാജമായി നിര്‍മിച്ച കേസില്‍ കുവൈത്ത് പൗരന് നാല് വര്‍ഷം തടവ് കൗണ്‍സിലര്‍ ഹസ്സന്‍ അല്‍ ഷമ്മാരി അധ്യക്ഷനായ അപ്പീല്‍ കോടതി വിധിച്ചു. 20 ദിനാറിന്റെ നോട്ടുകള്‍ വ്യാജമായി നിര്‍മിച്ച് സ്റ്റോളുകള്‍, ഷോപ്പ് ഉടമകള്‍, ഡെലിവറി സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ വശം മാര്‍ക്കറ്റില്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു.
ഇത്തരത്തില്‍, വ്യാജനോട്ടുകള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് ഒന്നിലധികം പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചു.തുടര്‍ന്ന്, സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. വ്യാജ നോട്ടുകളും ഒപ്പം,അവ അച്ചടിക്കാനുള്ള ഉപകരണങ്ങളും അധികൃതര്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
English Summary:
Kuwaiti man has been jailed for four years for counterfeiting 20 dinar currency
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.