പീഡനക്കേസ് പ്രതിക്ക് സൗദിയിലെ അൽ ഖസീമിൽ വധശിക്ഷ നടപ്പാക്കി
Mail This Article
×
ബുറൈദ ∙ പീഡനക്കേസ് പ്രതിയായ സൗദി പൗരന് അല്‍ഖസീമില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പീഡനക്കേസിനു പുറമെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായിരുന്ന അഹ്മദ് ബിന്‍ സുനൈതാന്‍ ബിന്‍ ഹമദ് അല്‍റശൂദ് അല്‍നോംസിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ലഹരിമരുന്ന് കടത്ത് പ്രതികളായ രണ്ടു ജോര്‍ദാനികള്‍ക്ക് തബൂക്കിലും ഇന്നലെ വധശിക്ഷ നടപ്പാക്കി. വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സ്വബാഹ് സല്‍മാന്‍ സുമൈഹാന്‍ അല്‍ഹുവൈതാത്ത്, ഹസന്‍ ഹമൂദ് അലി അല്‍സവായിദ എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്.
English Summary:
Saudi Arabia has executed the rape accused
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.