കുവെത്ത് അമീറിനെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് ട്രംപ്
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. അഭിനന്ദനങ്ങള്‍ അറിയിച്ച അമീറിനെ അമേരിക്ക സന്ദര്‍ശിക്കാൻ ട്രംപ് ക്ഷണിച്ചു.
കുവൈത്തിന്‍റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എല്ലായ്‌പ്പോഴും പിന്തുണ നല്‍കുന്ന നിലപാടാണ് തന്‍റെ രാജ്യത്തിന് ഉള്ളതെന്ന് ട്രംപ് അമീറിനെ അറിയിച്ചു. കുവൈത്തും അമേരിക്കയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും, വിവിധ മേഖലകളിലുള്ള സഹകരണത്തിന്‍റെ ചട്ടക്കൂട് വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ഇരുവരും സംസാരിച്ചു.
English Summary:
Amir Sheikh Meshal Al-Ahmad Al-Jaber Al-Sabah spoke to US President-elect Donald Trump
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.