കേരളത്തിലേയ്ക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചെന്ന് അഡ്വ. കെ. ജി. അനിൽകുമാർ
Mail This Article
ദുബായ് ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കുള്ള വിനോദ സഞ്ചാരികൾ വർധിച്ചിട്ടുണ്ടെന്ന് യുഎഇ ആസ്ഥാനമായ ഐസിഎൽ ടൂർസ് ചെയർമാനും ക്യൂബൻ ട്രേഡ് കമ്മിഷണറുമായ അഡ്വ. കെ. ജി. അനിൽകുമാർ പറഞ്ഞു. വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തമടക്കമുള്ള പ്രകൃതിക്ഷോഭ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾ കുറയുന്നില്ല. ഗൾഫിൽ നിന്ന് അറബ് വംശജർ കേരളത്തിലേക്ക് പോകാൻ താത്പര്യം കാണിക്കുന്നത് തുടരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി. ഐസിഎൽ ടൂർസിന് ഐക്യ രാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചത് അറിയിക്കുന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ 14-ന് കൊളംബിയയിലെ കാർട്ടജീന ഡി ഇയിൽ നടന്ന യുഎൻഡബ്ല്യുടിഒ എക്സിക്യൂട്ടീവ് കൗൺസിലിെന്റെ 122-ാമത് സെഷനിലാണ് ഈ അംഗീകാരം. അഫിലിേയറ്റ് അംഗമാകുന്നതിലൂടെ സുസ്ഥിര ടൂറിസം മുന്നോട്ട് കൊണ്ടുേപാകാൻ പ്രതിജ്ഞാബദ്ധമായ 470-ലേറെ സംഘടനകളുടെ ആഗോള ശൃംഖലയിൽ ഐസിഎൽ അംഗത്വം നേടിയതായി എംഡി ഉമ അനിൽകുമാർ പറഞ്ഞു. ഐക്യരാഷ്ട്ര സഭ അംഗീകാരം ആഗോള നേതാക്കളുമായി സഹകരിക്കാനും മികച്ച സമ്പ്രദായങ്ങൾ പങ്കിടാനും കൂടുതൽ സുസ്ഥിരമായ ടൂറിസം മേഖലയിേലക്ക് സംഭാവന നൽകാനും വേദിയൊരുക്കും. ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ യാത്രാ അനുഭവങ്ങൾ സൃഷ്ടിക്കാൻ കഴിയുെമന്നും പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ഡയറക്ടർ അമൽജിത് മേനോൻ, ജനറൽ മാനേജർ റിയാന എന്നിവർ പങ്കെടുത്തു.