ADVERTISEMENT

ദുബായ് ∙ ഇതുവരെയുള്ള പൊതുമാപ്പ് കാലയളവിൽ അൽ അവീറിലെ സേവന കേന്ദ്രത്തിൽ അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര സേവനങ്ങളും മികച്ച രീതിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ  സാഹചര്യം പ്രധാനം ചെയ്യാനുള്ള യുഎഇയുടെ താല്പര്യത്തിന്റെയും  പ്രതിബദ്ധതയുടെ ഭാഗമാണ് പൊതുമാപ്പ് നീട്ടിയത്. 

ഈ മാനുഷിക സംരംഭം വിജയിക്കാനുള്ള അടിസ്ഥാന ശിലയാണ് സമൂഹ സുരക്ഷ. അതിനായുള്ള സേവന കേന്ദ്രങ്ങൾ സുരക്ഷിതമാക്കുന്നതിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള  സാധ്യമായ എല്ലാ ശ്രമങ്ങൾക്കും  ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് ജിഡിആർഎഫ്എയിലെ മേജർ ജനറൽ ഡോ.അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.

അപേക്ഷകരുടെ സ്വീകരണ കൂടാരങ്ങൾക്കുള്ളിൽ ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ പങ്കാളികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി പൊതുമാപ്പ് സേവനത്തിന്റെ 50,000 മണിക്കൂറിനി‌‌ടെ അനിഷ്ട സംഭവങ്ങളോ മറ്റോ റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല പൊതുമാപ്പ് ടെന്റുകളിൽ ഓക്സിജന്റെ അളവ് ഉൾപ്പെടെ സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകളും നടത്തി. 

അപേക്ഷകരുടെയും ജീവനക്കാരുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കുന്നതിന് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള എല്ലാ മികച്ച ശ്രമങ്ങളും നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും ദുർബലരായ ഗ്രൂപ്പുകളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നടപടിക്രമങ്ങൾക്കൊപ്പം കേന്ദ്രങ്ങളിൽ തുടർച്ചയായ ദൈനംദിന സുരക്ഷാ വിലയിരുത്തലുകൾ ഉൾപ്പെടുന്ന സമഗ്രമായ റിസ്ക് മാനേജ്മെന്റ് പ്ലാൻ നടപ്പിലാക്കുക എന്നതിലാണ് ശ്രദ്ധയെന്ന് റിസ്ക് ആൻഡ് ക്രൈസിസ് ടീമിന്റെ ഉപമേധാവിയും ജിഡിആർഎഫ്എ  എൻവയോൺമെന്റ് ആൻഡ് ഒക്യുപേഷണൽ സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് തലവനുമായ ഫസ്റ്റ് ലഫ്. ഖലീഫ മുഹമ്മദ് ബിൻ മസീനെ പറഞ്ഞു, 

 ∙ മുന്നൂറിലേറെ ജീവനക്കാർക്ക് പരിശീലനം നൽകി
സുരക്ഷാ, പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഒട്ടേറെ ജീവനക്കാർക്ക് പരിശീലനം നൽകി. അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കാൻ 99 ജീവനക്കാർ പ്രഥമ ശുശ്രൂഷയിലും 127 ജീവനക്കാർ ആരോഗ്യ, തൊഴിൽ സുരക്ഷയിലും 104 ജീവനക്കാർ  ബിസിനസ് തുടർച്ചയിലും എമർജൻസി മാനേജ്‌മെന്റിലും പരിശീലനം നൽകിയിട്ടുണ്ട്. റിസ്ക് മാനേജ്മെന്റ്, ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി, പരിസ്ഥിതി മാനേജ്മെന്റ് എന്നിവയിലെ ഉയർന്ന രാജ്യാന്തര നിലവാരത്തെ അടിസ്ഥാനമാക്കി സമഗ്രമായ ക്രൗഡ് മാനേജ്മെന്റ് പ്ലാനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും പറഞ്ഞു.

English Summary:

UAE Visa Amnesty: How GDRFA Responds to Emergencies in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com