ADVERTISEMENT

അബുദാബി ∙ നവീന സാങ്കേതിക വിദ്യകളെ കലയിൽ സന്നിവേശിപ്പിച്ച കലാസൃഷ്ടികളുമായി അബുദാബി ആർട്ട് എക്സിബിഷന് മനാറത് അൽ സാദിയാത്തിൽ തുടക്കമായി. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫാലൻ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഇമറാത്തി കലാകാരൻ  മുഹമ്മദ് കാസിമിനെ മേളയുടെ വിഷ്വൽ ക്യാംപെയ്ൻ ആർട്ടിസ്റ്റായി തിരഞ്ഞെടുത്തു. 

31 രാജ്യങ്ങളിലെ 102 ഗാലറികളിൽനിന്നുള്ള 1,500 കലാസൃഷ്ടികൾ പ്രദർശനത്തിനുണ്ട്. പ്രദർശനത്തോടനുബന്ധിച്ച വിവിധ കലാപരിപാടികളും ശിൽപശാലകളും ഒരുക്കിയിട്ടുണ്ട്. അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം (ഡിസിടി) ആണ് കലാമേള സംഘടിപ്പിക്കുന്നത്. മേള ഈ മാസം 24 വരെ തുടരും

English Summary:

Abu Dhabi Art Exhibition kicks off at Manarat Al Saadiyat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com