കുവൈത്തിൽ ആർട്ടിക്കിൾ 18 വീസയിലുള്ള വിദേശികൾക്ക് ബിസിനസ് പങ്കാളിത്തത്തിൽ നിരോധനം
Mail This Article
കുവൈത്ത് സിറ്റി ∙ ആർട്ടിക്കിൾ 18 വീസയിൽ കുവൈത്തിൽ താമസിക്കുന്ന വിദേശികൾക്ക് സ്വകാര്യ കമ്പനികളിൽ പങ്കാളിയായോ മാനേജിങ് പങ്കാളിയായോ പ്രവർത്തിക്കുന്നതിന് താല്‍കാലിക നിരോധനം. കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ആർട്ടിക്കിൾ 19 എന്നറിയപ്പെടുന്ന മറ്റൊരു വീസാ വിഭാഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ ഇല്ലാത്തതാണ്. ആർട്ടിക്കിൾ 18 വീസ ഉടമകൾക്ക് ബിസിനസ് പങ്കാളിത്തം അനുവദിക്കുന്നത് ഈ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ.
ഏകദേശം 9,600-ലധികം ആളുകളെ ഈ തീരുമാനം നേരിട്ട് ബാധിക്കും. ഇവരിൽ പലരും തങ്ങളുടെ കമ്പനികളിൽ സജീവ പങ്കാളികളാണ്. കുവൈത്തിലെ ബിസിനസ് സമൂഹത്തിൽ, പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ, ഈ തീരുമാനം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 19 ചട്ടങ്ങളിൽ വ്യാപകമായ പരിഷ്‌ക്കരണങ്ങൾ വരുത്താനുള്ള നീക്കങ്ങളുണ്ട്. ഇതിൽ കുറഞ്ഞ നിക്ഷേപ തുക വർധിപ്പിക്കൽ, ഒന്നിലധികം സ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തൽ തുടങ്ങിയവ ഉൾപ്പെടാം.
നിയന്ത്രണ പരിഷ്‌ക്കരണങ്ങള്‍ നടക്കുമ്പോള്‍, ആര്‍ട്ടിക്കിള്‍ 18നമ്പര്‍ വീസയിലുള്ള സ്ഥാപന പാര്‍ട്ണര്‍മാര്‍ക്ക് നിലവിലെ പ്രവര്‍ത്തനങ്ങള്‍ മാറ്റങ്ങളില്ലാതെ തുടരും. ആര്‍ട്ടിക്കിള്‍ 19 പരിഷ്‌കരിക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.