നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Mail This Article
×
റിയാദ് ∙ ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെൻററുകൾ അധികൃതർ അടച്ചുപൂട്ടി. കഴിഞ്ഞമാസം നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ 413 ഫീൽഡ് പരിശോധനകളിൽ 293 സ്ഥാപനങ്ങളിലായി 1,434 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.
ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നറിയാനാണ് പരിശോധന നടത്തിയത്, സൈൻ ബോർഡുകൾ സ്ഥാപിക്കാതിരിക്കുക തുടങ്ങി നിരവധി ലംഘനങ്ങളാണ് കണ്ടെത്തിയത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളുടെയും പരിശോധന തുടരുമെന്നും മേയറൽറ്റി അറിയിച്ചു.
English Summary:
9 Erring Body Care Centers Shut in Riyadh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.