ADVERTISEMENT

ദുബായ് ∙ ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായ ദുബായ് റണ്ണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതോടെ നഗരറോഡുകൾ നാളെ ജോഗിങ് ട്രാക്കുകളായി മാറും. നാളെ പുലർച്ചെ ഓട്ടക്കാർ നഗരവീഥികൾ കയ്യടക്കും. പിന്നെ, റോഡ് ജനസാഗരമായി മാറും. ദുബായ് റണ്ണിന്റെ ഭാഗമായി നാളെ 4 പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചിടും. ‌പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് റോഡുകൾ അടയ്ക്കുക.

ദുബായ് റണ്ണിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യാർഥം നാളെ ദുബായ് മെട്രോ  രാവിലെ 3 മുതൽ രാത്രി 12 വരെ സർവീസ് നടത്തും. റെഡ്, ഗ്രീൻ ലൈനുകളിൽ ഈ സമയം മെട്രോ ലഭിക്കുമെന്ന് ആർടിഎ അറിയിച്ചു. റോഡുകൾ അടയ്ക്കുന്നതിനാൽ ദുബായ് റണ്ണിൽ പങ്കെടുക്കാനുള്ളവർ മെട്രോയിൽ എത്തുന്നതാണ് നല്ലത്. നോൽ കാർഡ് സിൽവറിൽ, കുറ‍ഞ്ഞത് 15 ദിർഹവും ഗോൾഡിൽ 30 ദിർഹവും ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകു എന്ന് ആർടിഎ അറിയിച്ചു. തുടക്കക്കാർക്കും കുടുംബങ്ങൾക്കുമായി 5 കി.മീ. റൂട്ടും സ്ഥിരം ഓട്ടക്കാർക്കായി 10 കി.മീ. റൂട്ടുമാണ് ക്രമീകരിക്കുന്നത്.

താൽകാലികമായി അടച്ചിടുന്ന റോഡുകൾ
∙ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡ് 
∙ ഷെയ്ഖ് സായിദ് റോഡിനും അൽ ബൂർസ സ്ട്രീറ്റിനും ഇടയിലുള്ള അൽ സുക്കൂക്ക് സ്ട്രീറ്റ് 
∙ ഷെയ്ഖ് സായിദ് റോഡിനും അൽഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്
∙ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൂളവാഡിൽ നിന്നുള്ള വൺവേ എന്നിവയാണ് താൽക്കാലികമായി അടയ്ക്കുന്നത്. 

ബദൽ വഴികൾ
ഫിനാൻഷ്യൽ സെന്റർ റോഡ് (മുകളിലെ നില), സബീൽ പാലസ് സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ്, അൽ ബദാ സ്ട്രീറ്റ്. 

English Summary:

Roads to Close for Dubai Run Tomorrow - Dubai Fitness Challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com