ബഷീർ തിക്കോടിയുടെ കവിതാസമാഹാരം ധൂർത്ത നേത്രങ്ങളിലെ തീ പ്രകാശനം ചെയ്തു
Mail This Article
×
ദുബായ് ∙ എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനുമായ ബഷീർ തിക്കോടിയുടെ കവിതാ സമാഹാരം ധൂർത്ത നേത്രങ്ങളിലെ തീ പ്രകാശനം ചെയ്തു. എൻഎബിഡി എമിറേറ്റ്സ് വൊളന്‍റിയേർസ് ടീം ഡയറക്ടർ ബോർഡംഗം മുഹമ്മദ് അസിം ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ.ഹസന് കോപ്പി നൽകിയായിരുന്നു പ്രകാശനം.
എൻഎബിഡി എമിറേറ്റ്സ് വൊളന്‍റിയേർസ് ടീം ഡയറക്ടർ ബോർഡംഗം പർവീൻ മഹമൂദ്, കവി മുരളി മംഗലത്ത്, കരീം വെങ്കിടങ്ങ്, ഡോ. മുഹമ്മദ് കാസിം, അഡ്വ.സാജിത്, ബഷീർ പാൻഗൾഫ് തുടങ്ങിയവർ പ്രസംഗിച്ചു. അഡ‍്വ.ആയിഷ സക്കീർ പുസ്തകപരിചയം നടത്തി. ഡോ.ബാബു റഫീഖ്, മുജീബ് റഹ്മാൻ എന്നിവർ ആദ്യ കോപ്പികൾ സ്വീകരിച്ചു. ഫൈയാസ് അഹമദ് സ്വാഗതവും കവി ബഷീർ തിക്കോടി മറുപടിയും പറഞ്ഞു. 20 കവിതകളുടെ സമാഹാരമായ ധൂർത്ത നേത്രങ്ങളിലെ തീ ഹരിതം ബുക്സാണ് പ്രസിദ്ധീകരിച്ചത്.
English Summary:
Basheer Thikodi's collection of poems Dhurtha Nethrangalile Thee was released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.