ADVERTISEMENT

ദോഹ ∙ ഖത്തറിൽ കഴിഞ്ഞ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയവർക്ക് 50 ശതമാനം ഇളവോടു കൂടി പിഴ അടയ്ക്കാൻ അനുവദിച്ചതിന്റെ സമയപരിധി നവംബർ 30ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ജൂൺ 1 മുതൽ പ്രഖ്യാപിച്ച ഇളവ് കാലാവധിയാണ് നവംബർ 30ന് അവസാനിക്കുന്നത്. നേരത്തെ ഓഗസ്റ്റിലായിരുന്ന സമയപരിധിയാണ് നവംബർ 30 വരെ നീട്ടിയിരുന്നത്. ഗതാഗത ലംഘനത്തിന്റെ പിഴ തുകയിൽ 50 ശതമാനമാണ് ഇളവ് നൽകിയിരിക്കുന്നത്. 

സ്വദേശികൾ, പ്രവാസികൾ, സന്ദർശകർ  എന്നിവരുടെ വാഹനങ്ങൾ കൂടാതെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെയും പ്രവാസികളുടെയും വാഹനങ്ങൾക്കും ഖത്തറിൽ നിയമലംഘനം റജിസ്റ്റർ‍ ചെയ്തിട്ടുണ്ടെങ്കിൽ പിഴതുകയിൽ ഇളവ് ലഭിക്കും.

ഇക്കഴിഞ്ഞ സെപ്റ്റംബർ 1ന് പുതിയ യാത്രാ ചട്ടം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് 3 വർഷത്തിനിടെ റജിസ്റ്റർ ചെയ്ത ഗതാഗത നിയമലംഘനങ്ങൾക്ക് പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നിയമലംഘകർ പിഴത്തുക അടച്ചാൽ മാത്രമേ രാജ്യത്തിന് പുറത്തു പോകാൻ അനുവദിക്കുകയുള്ളുവെന്ന പുതിയ വ്യവസ്ഥ സെപ്റ്റംബർ 1 മുതലാണ് പ്രാബല്യത്തിലായത്. ഇളവ് അവസാനിക്കുന്നതിന് മുൻപ് ആനുകൂല്യം പ്രയോജനപ്പെടുത്തിയാൽ നിയമതടസങ്ങളില്ലാതെ രാജ്യത്തിന് പുറത്തുപോയി വരാം. 

English Summary:

Discount Period For Traffic Violations To End Soon, MOI Reminds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com