ADVERTISEMENT

ദോഹ ∙ ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന്  വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുടെ ആരാധകരെ കൊണ്ടു നിറയും. എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ ഖത്തറിന്റെ അൽ ഗരാഫയ്ക്കെതിരെയുള്ള പോരാട്ടത്തിനായാണ് സൗദി അറേബ്യയുടെ അൽ നാസർ ക്ലബ് താരം കൂടിയായ  റൊണാൾഡോ ബൂട്ടണിയുന്നത്. മത്സരം ഇന്ന് വൈകിട്ട് പ്രാദേശിക സമയം 7.00ന് നടക്കും.

ഇന്നലെയാണ് റൊണാൾഡോയും സംഘവും മത്സരത്തിനായി ദോഹയിലെത്തിയത്. അൽ നാസർ പുറത്തു വിട്ട ക്രിസ്റ്റ്യാനോയും സംഘവും ദോഹയിൽ വിമാനത്തിൽ വന്നിറങ്ങുന്ന ചിത്രങ്ങളും വിഡിയോകളും  ഇതിനകം ഖത്തറിലെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്. റൊണാൾഡോയെ വീണ്ടും അടുത്തു കാണാൻ കഴിയുന്നതിന്റെ ആവേശത്തിൽ തന്നെയാണ് ആരാധകരും. ചാംപ്യൻസ് ലീഗിൽ 4 മത്സരങ്ങൾ പിന്നിട്ടപ്പോൾ സൗദിയുടെ അൽ നാസർ 10 പോയിൻറുമായി 3–ാം സ്ഥാനത്താണ്. 6 പോയിന്റുകളുമായി ഖത്തറിന്റെ അൽ ഗരാഫ 6–ാം സ്ഥാനത്തുമാണ്. 

English Summary:

Ronaldo in Doha for Al Gharafa, Al Nassr showdown at Al Bayt Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com