ലൈബ്രറി ഫെസ്റ്റിവലിൽ പുസ്തക അവലോകനവും ചർച്ചയും
Mail This Article
×
അബുദാബി ∙ കേരള സോഷ്യൽ സെന്ററിൽ 30 വരെ തുടരുന്ന ലൈബ്രറി ഫെസ്റ്റിവലിന്റെ ഭാഗമായി പുസ്തക അവലോകനവും ചർച്ചയും നടത്തി. അഖിൽ പി ധർമജൻ എഴുതിയ നോവൽ റാം C/O ആനന്ദി അനു ജോൺ അവലോകനം ചെയ്തു. സുധാമേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ അനീഷ് ശ്രീദേവിയും ഇ.സന്തോഷ്‌കുമാറിന്റെ തപോമയിയുടെ അച്ഛൻ സേതുമാധവനും അജയ് പി.മങ്ങാടിന്റെ ദേഹം മുഹമ്മദലിയും കണ്ണൻ എസ്.ദാസിന്റെ ജാലകമില്ലാത്ത ഒറ്റ വാതിൽ മുറി ജമാൽ മൂക്കുതലയും അവലോകനം ചെയ്തു.
ചർച്ചയിൽ കെ.എസ്.സി. പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി, സാഹിത്യവിഭാഗം സെക്രട്ടറി ഷെറീഫ് മാന്നാർ, സുനീർ, പ്രീത നാരായൺ, മുനീറ, ഷബീർ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ലൈബ്രേറിയൻ ധനേഷ് കുമാർ, വൈസ് പ്രസിഡന്റ് ശങ്കർ, റഷീദ് പാലക്കൽ എന്നിവർ പ്രസംഗിച്ചു.
English Summary:
A book review and discussion was held at the Kerala Social Center as part of the Library Festival, which continues until the 30th.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.