ഖത്തറിൽ വാരാന്ത്യം കാറ്റ് കനക്കും; മഴക്ക് സാധ്യത
Mail This Article
×
ദോഹ ∙ ഖത്തറിൽ ഈ വാരാന്ത്യം കാറ്റ് കനക്കും. മഴയ്ക്ക് സാധ്യത. താപനില ഗണ്യമായി കുറയും, വ്യാഴാഴ്ച മുതൽ ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ ഉണ്ടാകും. വടക്കു–പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ താപനില ഗണ്യമായി കുറയും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ നിർദേശിച്ചു.
ചിലസമയങ്ങളിൽ പൊടിക്കാറ്റിനും ഇടയാകും. കടൽ പ്രക്ഷുബ്ധമാകും. തിരമാല 4 മുതൽ 8 അടി വരെയും ചില സമയങ്ങളിൽ 11 അടി വരെയും ഉയരത്തിലെത്തും. വാരാന്ത്യം കൂടിയ താപനില 22നും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലും കുറഞ്ഞ താപനില 13നും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അതേസമയം രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മഴ രേഖപ്പെടുത്തിയിരുന്നു.
English Summary:
Chances of rain on Thursday in Qatar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.