ലോകത്തിലെ ഏറ്റവും വലിയ ബ്ലു അമോണിയം പ്ലാന്റിന് ഖത്തർ ഡപ്യൂട്ടി അമീർ തറക്കല്ലിട്ടു
Mail This Article
×
ദോഹ ∙ ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബ്ലു അമോണിയം പ്ലാന്റിന് ഖത്തറിൽ ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി ശിലാസ്ഥാപനം നിർവഹിച്ചു. ഊർജ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽകാബി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.
മിസൈദ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ബ്ലു അമോണിയം പ്ലാന്റ് (അമോണിയ–7) യാഥാർഥ്യമാകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമെന്ന് കരുതപ്പെടുന്ന പ്ലാന്റിന് പ്രതിവർഷം 12 ലക്ഷം ടൺ ഉൽപാദന ശേഷിയാണുള്ളത്. 2026 രണ്ടാം പാദത്തിൽ പ്ലാന്റ് പ്രവർത്തനസജ്ജമാകും. മിസൈദിൽ ഖത്തർ ഫെർട്ടിലൈസർ കമ്പനിയായ ഖാഫ്ക്കോയ്ക്ക് ആണ് പ്ലാന്റിന്റെ പ്രവർത്തനചുമതല.
English Summary:
His Highness the Deputy Amir Lays the Foundation Stone for the Ammonia Plant in Mesaieed Industrial City
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.