ADVERTISEMENT

ദോഹ ∙ വ്യക്തികൾക്ക് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ വാഹനങ്ങൾ വിൽക്കുന്ന കാർ ഡീലർഷിപ്പ് കമ്പനികൾക്ക് ഖത്തർ വ്യവസായ- വാണിജ്യ മന്ത്രാലയം പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി. ഇതു സംബന്ധിച്ച സർക്കുലർ കമ്പനികൾക്ക് നൽകിയിട്ടുണ്ട്.

സർക്കുലർ ലഭിച്ച തീയതി മുതൽ ഒരു മാസത്തിനകം കമ്പനികൾ വ്യവസ്ഥകൾ പാലിച്ചിരിക്കണം. മാത്രമല്ല വാഹനങ്ങൾ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ വില്‌ക്കുന്ന എല്ലാ കമ്പനികളും ഖത്തർ ക്രെഡിറ്റ് ബ്യൂറോയിൽ അംഗമായിരിക്കണമെന്നും വ്യവസ്ഥയിൽ പറയുന്നു.  ഉപഭോക്താക്കളുടെ ക്രെഡിറ്റ് റിപ്പോർട്ട് നേടുന്നതിനാണിത്. സേവനങ്ങൾ സംബന്ധിച്ച കൃത്യമായ പരസ്യങ്ങൾ എല്ലാ കാർ വിൽപന ശാലകളിലും പ്രദർശിപ്പിച്ചിരിക്കണം. ക്രെഡിറ്റ് ബ്യൂറോയുമായി സഹകരിച്ചുകൊണ്ടാകണമിത്. 

പുതിയ വ്യവസ്ഥകൾ
∙ കമ്പനികൾ ഉപഭോക്താവിന്റെ സാമ്പത്തികനില  വിലയിരുത്താൻ ഖത്തർ ക്രഡിറ്റ് ബ്യൂറോയിൽ നിന്നുള്ള ക്രഡിറ്റ് റിപ്പോർട്ട് നേടിയിരിക്കണം. 
 ∙ ഉപഭോക്താവിന്റെ തൊഴിലുടമയോട് കമ്പനികൾക്ക് സാലറി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. അടിസ്ഥാന ശമ്പളത്തിന്റെ വിശദാംശങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയെല്ലാം വ്യക്തമാക്കി കൊണ്ടുള്ളതായിരിക്കണം സർട്ടിഫിക്കറ്റ്. 
 ∙ ഉപഭോക്താവിന്റെ ബാങ്കിൽ‍ നിന്ന് കടബാധ്യത സംബന്ധിച്ച സർട്ടിഫിക്കറ്റും വാങ്ങിയിരിക്കണം. 


ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾമെന്റിൽ വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകുന്നതിന് മുൻപ് ഇക്കാര്യങ്ങളെല്ലാം ഉറപ്പാക്കിയിരിക്കണം. സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമാണ് പുതിയ വ്യവസ്ഥകൾ. 

English Summary:

Ministry of Commerce and Industry Issues New Guidelines for Vehicle Installment Sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com