സൗദിയിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 900 റിയാൽ വരെ പിഴ
Mail This Article
×
ജിദ്ദ ∙ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 500 മുതൽ 900 റിയാൽ വരെ പിഴയീടാക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി. വാഹനമോടിക്കുമ്പോൾ ഫോണിലൂടെ ശ്രദ്ധ തിരിക്കുന്നത് ഡ്രൈവറെയും ചുറ്റുമുള്ളവരെയും അപകടസാധ്യതയിലേക്ക് നയിക്കുന്ന പ്രവൃത്തിയായി കണക്കാക്കുന്നു.
ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും സൗദി ട്രാഫിക് അതോറിറ്റി പറഞ്ഞു. എല്ലാ ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനും റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന പെരുമാറ്റം ഒഴിവാക്കാനും ആവശ്യപ്പെടുന്നതായി ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി.
English Summary:
Saudi Traffic Authority has Announced that using a Phone While Driving will Result in a Fine of between 500 and 900 Riyals
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.