പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ മങ്കൂട്ടത്തിലിന്റെയും വിജയം ആഘോഷമാക്കി ഒഐസിസി ദമാം റീജനൽ കമ്മിറ്റി
Mail This Article
ദമാം ∙ വയനാട് പാർലമെന്റ് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലും നേടിയ വിജയം ദമാമിലും ആഘോഷമാക്കി ഒഐസിസി ദമാം റീജനൽ കമ്മിറ്റി. ദമാം ബദർ അൽ റാബിയിൽ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.സലിമിന്റെ അധ്യക്ഷതയിൽ നടന്ന വിജയാഘോഷ പരിപാടി കെപിസിസി മുൻ നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ദമാം ബദർ അൽ റാബി പരിസരത്തെ കടകളിലും പൊതുജനങ്ങൾക്കും ലഡുവും വിതരണം ചെയ്തു.
പാലക്കാട് മാത്രമല്ല, വയനാട് മണ്ഡലത്തിലെ നിരവധി പഞ്ചായത്തുകളിൽ ഇടതുമുന്നണി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായതും, മുഖ്യമന്ത്രി നേരിട്ടു പ്രചരണം നടത്തിയിട്ടും ചേലക്കരയിൽ സിപിഎമ്മിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും കേരളത്തിൽ ശക്തമായ ഭരണ വിരുദ്ധ വികാരം നിലവിലുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് ഒഐസിസി നേതാക്കൾ അവകാശപ്പെട്ടു.
ഒഐസിസി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഹ്രസ്വ സന്ദർശത്തിനായി ദമാമിലെത്തിയ പാങ്ങോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി, ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, നാഷനൽ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജനൽ കമ്മിറ്റി നേതാക്കളായ നൗഷാദ് തഴവ, പി.കെ. അബ്ദുൽ ഖരീം, ഷിജില ഹമീദ്, ഡോ.സിന്ധു ബിനു, അൻവർ വണ്ടൂർ, പ്രമോദ് പൂപ്പാല, ആസിഫ് താനൂർ, രാധികാ ശ്യാം പ്രകാശ്, ബിനു പി. ബേബി, വിവിധ ജില്ലാ - ഏരിയ - വനിതാവേദി കമ്മിറ്റികളുടെ നേതാക്കളുൾപ്പെടെ നിരവധിപേർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.