മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ യുഎഇയിൽ; അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം
Mail This Article
അബുദാബി ∙ ഹ്രസ്വ സന്ദർശനാർഥം യുഎഇയിലെത്തിയ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്ണള സ്വീകരണം നൽകി.
ദക്ഷിണ അറേബ്യയുടെ അപ്പലസ്തൊലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി, വികാരി ജനറൽ ഫാ.പി.എം.പീറ്റർ, ഫാ.ഡെറിക് ഡിസൂസ, ഫാ.ജോബി, യുഎഇ കത്തോലിക്ക കോൺഗ്രസ്, യുഎഇ മലയാളം കോ ഓർഡിനേഷൻ കമ്മിറ്റി, ദുബായ് സിറോ മലബാർ കമ്യൂണിറ്റി എന്നിവയുടെ ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ഫാ.ഫ്രാൻസിസ് ഇലവത്തുങ്കൽ, ഫാ.മാത്യു തുരുത്തിപ്പള്ളി എന്നിവരും മേജർ ആർച്ച് ബിഷപ്പിനെ അനുഗമിക്കുന്നുണ്ട്.
ഇന്നു വൈകിട്ട് 7ന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ എത്തുന്ന മേജർ ആർച്ച് ബിഷപ്പിനെ നൂറിലേറെ പേർ പങ്കെടുക്കുന്ന മെഗാ മാർഗം കളിയോടെ സ്വീകരിച്ചാനയിക്കും. തുടർന്ന് 7.30ന് വിശുദ്ധ കുർബാനയും രാത്രി 9ന് പൊതുസമ്മേളനവും നടക്കും. മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മാർ റാഫേൽ തട്ടിൽ യുഎഇയിൽ എത്തുന്നത്.
നാളെ വൈകിട്ട് 7ന് ഷാർജ സെന്റ് മൈക്കിൾസ് പള്ളിയിൽ സ്വീകരണവും വി.കുർബാനയും ഉണ്ടായിരിക്കും. 29ന് ദുബായ് മെയ്ദാൻ ഹോട്ടലിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് മിഡിൽ ഈസ്റ്റ് കോൺഫറൻസിൽ പങ്കെടുക്കും. 30ന് ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ സിറൊ മലബാർ ദിനാഘോഷത്തിൽ മാർ റാഫേൽ തട്ടിൽ മുഖ്യാതിഥിയായി