യുഎഇ ദേശീയ ദിനം: 7 ദിവസം സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് 'ഡു'
Mail This Article
ദുബായ് ∙ യുഎഇയുടെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു സൗജന്യ ഡാറ്റ നൽകുന്നു. കൂടാതെ, ഡിജിറ്റൽ സേവന ദാതാവ് പ്രത്യേക ഓഫറുകളും പ്രമോഷനുകളും കമ്പനി പ്രഖ്യാപിച്ചു. സൗജന്യ ഡാറ്റ ഇന്ന്( 28) മുതൽ ഡിസംബർ 4 വരെ ലഭ്യമാകും.
എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും ഏഴ് ദിവസത്തേയ്ക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ വാങ്ങുകയോ അതിലേക്ക് മാറുകയോ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 31 വരെ ഈ ഓഫർ ലഭ്യമാണ്.
∙ സൗജന്യ ഡാറ്റ: വിശദാംശങ്ങളുമായി സന്ദേശമെത്തും
പ്രീപെയ്ഡ് ഉപയോക്താക്കളോ പോസ്റ്റ്പെയ്ഡ് പ്ലാൻ വരിക്കാരോ ആയ, ഓഫറിന് യോഗ്യരായവർക്ക് ഇന്ന്( 28) അർധരാത്രിക്ക് മുൻപ് ഒരു എസ്എംഎസ് ലഭിക്കും. യുഎഇ ദേശീയ ദിനം പ്രമാണിച്ചുള്ള സൗജന്യ ഡാറ്റ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങുന്നതായിരിക്കും സന്ദേശം.