ലോകം പട്ടിണി കിടക്കാതിരിക്കാൻ സുസ്ഥിര പരിഹാരം അനിവാര്യം; ഗ്ലോബൽ ഫുഡ് വീക്ക് സംഘടിപ്പിച്ചു
Mail This Article
അബുദാബി ∙ ആഗോളതലത്തിൽ പട്ടിണി പരിഹരിക്കുന്നതിലും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിലും അബുദാബിയുടെ പങ്കിനെ അഭിനന്ദിച്ച് നടനും അമേരിക്കൻ ടെലിവിഷൻ അവതാരകനുമായ സ്റ്റീവ് ഹാർവി. അബുദാബി നാഷനൽ എക്സിബിഷനിലെ ഗ്ലോബൽ ഫുഡ് വീക്കിന്റെ ഭാഗമായി നടത്തിയ ആഗോള ഭക്ഷ്യസുരക്ഷാ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരും പട്ടിണിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആഗോള ഭക്ഷ്യമേള. കാർഷിക മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന മേള, പല വെല്ലുവിളികൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. 2050നകം 1000 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജനസംഖ്യയ്ക്കു ഭക്ഷണം നൽകുന്നതിന് സുസ്ഥിര പരിഹാരങ്ങൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ആഗോള വിദഗ്ധർ, നയരൂപകർത്താക്കൾ, നൂതന ആശയ വിദഗ്ധർ എന്നിവരെ ഗ്ലോബൽ ഫുഡ് വീക്കിൽ എത്തിച്ചാണ് പ്രശ്നപരിഹാരം തേടുന്നത്.
ഇന്ത്യൻ പവിലിയൻ തുറന്നു
ആഗോള ഭക്ഷ്യമേളയിൽ 21 കമ്പനികളുടെ പങ്കാളിത്തവുമായി ഇന്ത്യ പവിലിയൻ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു.