ADVERTISEMENT

അബുദാബി ∙ യുഎഇ കർഷകർക്കും കാർഷിക ഉൽപന്നങ്ങൾക്കും പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണന ക്യാംപെയ്ൻ (അൽ ഇമറാത്ത് അവ്വൽ) ആരംഭിച്ചു. 

അബുദാബി ഫോർസാൻ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ന‌ടന്ന ചടങ്ങ് മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് ഉദ്ഘാടനം ചെയ്തു. 

marketing-campaign-started-at-lulu-hypermarkets-2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

യുഎഇയുടെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നൽകുന്ന ലുലുവിന്റെ ചുവടുവയ്പ് പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും കരുത്തു പകരാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് 'അൽ ഇമറാത്ത് അവ്വൽ' എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി വ്യക്തമാക്കി.

marketing-campaign-started-at-lulu-hypermarkets-1
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
marketing-campaign-started-at-lulu-hypermarkets-3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് ലുലു ശാഖകളിൽ കൂടുതൽ പ്രചാരം നൽകാൻ സിലാലുമായി ധാരണാപത്രം ഒപ്പുവച്ചു. ജിസിസിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ യുഎഇ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കരാർ. ചടങ്ങിൽ യുഎഇയിലെ 6 കർഷകരെ ആദരിച്ചു.

English Summary:

Marketing campaign started at Lulu Hypermarkets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com