ഇരുട്ടടി: ദുബായിൽ പാർക്കിങ് നിരക്കിലും വർധന; പൊതുസ്ഥലങ്ങളിൽ 4 ദിർഹം, പ്രീമിയം 6 ദിർഹം- അറിയാം വിശദമായി
Mail This Article
×
ദുബായ് ∙ പ്രവാസികൾക്ക് ഇരുട്ടടിയായി ദുബായിൽ പാർക്കിങ് നിരക്കിലും വർധന.രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ 6 ദിർഹവും പൊതുസ്ഥലങ്ങളിൽ 4 ദിർഹവുമാക്കി വർധിപ്പിച്ചു. മാർച്ച് അവസാനത്തോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും നിലവിലെ നിരക്ക് തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെയും ഞായറാഴ്ചകളിലും പാർക്കിങ് സൗജന്യമായിരിക്കും. ഇവന്റ് സോണുകൾക്ക് ചുറ്റുമുള്ള പാർക്കിങ്ങിന് മണിക്കൂറിന് 25 ദിർഹമായി ഉയർത്തി. ഫെബ്രുവരി മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പാർക്കിങ്ങിൽ ഇത് പ്രാബല്യത്തിൽ വരും.
English Summary:
Dubai Roads and Transport Authority Raises Parking Fees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.