ADVERTISEMENT

റിയാദ് ∙ കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ ഒരു കാറിന്റെ നമ്പർ പ്ലേറ്റ് ലേലത്തിൽ പോയത് 80 ലക്ഷം റിയാലിനാണ്, ഏകദേശം 17 കോടി 98 ലക്ഷം രൂപ. RGX 1 എന്ന നമ്പർ സൗദി പൗരൻ 80 ലക്ഷം റിയാലിന് ലേലത്തിൽ എടുക്കുകയായിരുന്നു. 

ആർജിഎക്സ് എന്ന പദത്തിന് അറബിയിൽ സഖർ എന്നാണ് നമ്പർ പ്ലേറ്റിൽ സമാനമായി കൊടുത്തിരിക്കുന്നത്. അറബികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പക്ഷിയായ ഫാൽക്കണിന് അറബിയിൽ പറയുന്ന പേരാണ് സഖർ. ഒന്നാം നമ്പർ സഖർ കൈവശം വെയ്ക്കാനാകുന്നതാണ് ഈ നമ്പർ ഇത്രയേറെ വിലക്ക് വിറ്റുപോകാൻ കാരണം. 

ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോമായ അബ്ശിര്‍ വഴിയാണ് സൗദി അറേബ്യയിലെ ഗതാഗതവകുപ്പ് ലേലം നടത്തുന്നത്. സൗദിയിലുള്ള ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. 

English Summary:

Saudi Number RGX 1 Sold For Over 80 Lakh SAR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com