ADVERTISEMENT

ദുബായ് ∙ തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്. 

ഇതനുസരിച്ച് തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർക്ക് 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. തിരക്കില്ലാത്ത സമയങ്ങളിൽ 4 ദിർഹം തുടരും. പുലർച്ചെ ഒന്നുമുതൽ രാവിലെ 6 വരെ ടോൾ ഈടാക്കില്ല. വേരിയബിൾ നിരക്കുകൾ 2025 ജനുവരി അവസാനത്തോടെ പ്രാബല്യത്തിൽ വരും.

അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിൽ സ്ഥാപിച്ച സാലിക് ഗേറ്റ്. ചിത്രം: സാബു സക്കറിയ.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിൽ സ്ഥാപിച്ച സാലിക് ഗേറ്റ്. ചിത്രം: സാബു സക്കറിയ.

 ∙ തിരക്കേറിയ സമയം
രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെ
 ∙ തിരക്കില്ലാത്ത സമയം
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പുലർച്ചെ ഒന്നുവരെയും. പൊതുഅവധി, വിശേഷാവസരങ്ങൾ, പ്രധാന പരിപാടികൾ എന്നിവ ഒഴികെയുള്ള ഞായറാഴ്ചകളിൽ 4 ദിർഹമായിരിക്കും നിരക്ക്. 

ദുബായ് ഗർഹൂദ് പാലത്തിലെ സാലിക് ഗേറ്റ്. ചിത്രത്തിന് കടപ്പാട്: വാം.
ദുബായ് ഗർഹൂദ് പാലത്തിലെ സാലിക് ഗേറ്റ്. ചിത്രത്തിന് കടപ്പാട്: വാം.
English Summary:

Avoid Peak-Hour, Carpooling: UAE Motorists Brace for Changes as Dubai Plans New Salik Tolls Fees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com