ADVERTISEMENT

ഷാർജ ∙ യുഎഇയുടെ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളിൽ ആവേശപൂർവം പങ്കാളികളായി ഇന്ത്യ ഇന്റർനാഷനൽ സ്കൂളും. വൈവിധ്യമാർന്ന കലാ, സാംസ്കാരിക പരിപാടികളോടെ വിദ്യാർഥികളും അധ്യാപകരും ആഘോഷങ്ങളിൽ പങ്കാളികളായി.


പരമ്പരാഗത അറബിക് നൃത്തം,  ഗാനം എന്നീ മത്സരങ്ങളും യുഎഇയുടെ പാരമ്പര്യത്തെയും പൈതൃകത്വത്തെയും ആസ്പദമാക്കിയുള്ള ക്വിസ് മൽസരം തുടങ്ങിയവ അരങ്ങേറി. മൈലാഞ്ചിയണിഞ്ഞും  മുഖത്ത് യുഎഇയുടെ പതാക വരച്ചും വിദ്യാർഥികൾ സന്തോഷിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ആറായിരത്തിലേറെ വിദ്യാർഥികളെ അണിനിരത്തി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച അധ്യാപകരെയും വിദ്യാർഥികളെയും പെയ്സ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയർക്ടർ  സൽമാൻ ഇബ്റാഹിം തുടങ്ങിയവർ അഭിനന്ദിച്ചു.ആഘോഷ പരിപാടികൾക്ക് പ്രൻസിപ്പാൽ ഡോ. മഞ്ജു റെജി, അസിസ്റ്റന്റ്  ഡയറക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പിൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

UAE National Day celebrated at India International School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com