ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചത്.

പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ ആർട്ടിക്കിൾ 1 പ്രകാരമുള്ള 294/2023 നമ്പർ തീരുമാനം റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 2021 ജനുവരിക്ക് മുൻപുള്ള സ്ഥിതി നിലവിൽ വന്നു. നിയന്ത്രണ തീരുമാന പ്രകാരം വിദേശികൾക്ക് പ്രതിവർഷം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാർ, വർക്ക് പെർമിറ്റിന് 250 ദിനാർ, കൂടാതെ മറ്റ് അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.

Image Credit: Kuna.
Image Credit: Kuna.

ഇത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിയിരുന്നതിനാൽ മലയാളികൾ അടക്കമുള്ള നിരവധി പരിചയസമ്പന്നർ ഈ കാലയളവിൽ രാജ്യം വിട്ടുപോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. വിഷയം രാജ്യത്തിന്‍റെ സൽപ്പേരിന് കളങ്കം ഏൽപ്പിച്ചതായി കഴിഞ്ഞ ആഴ്ച ആക്ടിങ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് പഴയ ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.

English Summary:

Kuwait: Non-Graduate Expats over 60 can Finally Renew Permits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com