വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച സൂക്ഷിച്ചത് ആംബുലൻസ് ഡ്രൈവറുടെ വീടിനോടു ചേർന്ന ഷെഡിലാണെന്ന് പരാതി
Mail This Article
×
മാനന്തവാടി ∙ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഉടമയുടെ ഫ്രീസർ റൂമിൽ സൂക്ഷിച്ചെന്ന് പരാതി. കാമറൂൺ സ്വദേശിയായ അലയൻസ് (48) എന്ന യുവതിയുടെ മൃതദേഹം സൂക്ഷിച്ചത് ആംബുലൻസ് ഡ്രൈവറുടെ വീടിനോടു ചേർന്ന ഷെഡിലാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.
പൊലീസിന്റെ സാന്നിധ്യമില്ലാതെയാണ് മൃതദേഹം ആംബുലൻസ് ഡ്രൈവർക്ക് കൈമാറിയതെന്നും പരാതിയുണ്ട്. കാൻസർ രോഗിയായിരുന്ന അലയൻസ് 2 മാസം മുൻപാണു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയത്. നവംബർ 20ന് ഇവർ മരിച്ചു.
യുവതിയുടെ മൃതദേഹം പിന്നീട് മാനന്തവാടിയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവർക്ക് കൈമാറിയെന്നാണ് പരാതി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കാത്തതും വിമർശന വിധേയമായി.
English Summary:
Complaint Alleges Foreign Woman's Body was Kept in Private Freezer Room
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.