ADVERTISEMENT

മസ്‌കത്ത് ∙ ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഒഐസിസി ഒമാൻ ഇബ്രയുടെ സഹായത്താൽ നാടണഞ്ഞു. പാപ്പിനിശ്ശേരി വട്ടക്കണ്ടി റഷീദാണ് കഴിഞ്ഞ ദിവസം തുടർ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചത്. നാല് മാസം മുൻപ് ഇബ്ര വാദിനാമിലെ മത്സ്യ വിൽപന സ്റ്റാളിൽ ജോലിക്കായി എത്തിയ റഷീദ് ജോലിക്കിടെ കാൽ വഴുതി വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.

ദൈനം ദിന കാര്യങ്ങൾ പോലും പരസഹായമില്ലാതെ നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റഷീദിന് ഇതിനിടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ റഷീദിനെ ഒഐസിസി ഒമാൻ ഇബ്ര ഏറ്റെടുത്തു. പതിനഞ്ച് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഭേദമാകാത്തതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് നാട്ടിലേക്ക് അയച്ചത്.

വിമാന ടിക്കറ്റും ചികിത്സാ ചെലവും നൽകിയാണ് ഒഐസിസി ഒമാൻ ഇബ്ര റഷീദിനെ നാട്ടിലേക്ക് യാത്രയാക്കിയത്. ഒ ഐ സി സിയുടെ പ്രവാസികൾക്കായുള്ള കൂടണയും വരെ കൂടെയുണ്ട് എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി നൽകിയ വിമാന ടിക്കറ്റ് ഇബ്ര റീജനൽ പ്രസിഡന്‍റ് ജിനോയി സ്‌കറിയ കൈമാറി. ചികിത്സാ ധനസഹായം മുൻ പ്രസിഡന്‍റും ദേശീയ സെക്രട്ടറിയുമായ തോമസ് ചെറിയാൻ കൈമാറി. സീനിയർ കോൺഗ്രസ് നേതാവ് എം ജെ സലീം, ഒ കെ ഷമിം, റൻജി തോമസ്, വാഴയിൽ കാസിം ലിജു വർഗ്ഗീസ്, ബിബിൻ ജോർജ്, ബാലാജി എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

English Summary:

OICC Ibra helped a Kannur native, who was injured in a fall while working, to return home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com