ADVERTISEMENT

ജിദ്ദ ∙ സൗദിയിൽ അഴിമതി ആരോപണങ്ങളുടെ പേരിൽ നാല് മന്ത്രാലയങ്ങളിൽ നിന്നായി 164 ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആന്‍റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന മന്ത്രാലയം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. കൈക്കൂലി, പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായ ജീവനക്കാരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും നസഹ  പ്രസ്താവനയിൽ പറഞ്ഞു. നസഹ ഉദ്യോഗസ്ഥർ നവംബർ അവസാന മാസത്തിൽ 1635 പരിശോധന നടത്തുകയും അഴിമതി കുറ്റങ്ങൾ ചുമത്തപ്പെട്ടവർക്കെതിരെ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്. 

English Summary:

164 employees from 4 ministries arrested over corruption charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com