ADVERTISEMENT

ദോഹ ∙ പതിവു തെറ്റിയില്ല, ഇക്കുറിയും കാണികളെ ആവേശത്തിലാഴ്ത്തി ഫോർമുല വൺ ഫൈനൽ പോരാട്ടം കാണാൻ ട്രാക്കിനപ്പുറത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെത്തി. ഞായറാഴ്ച രാത്രി ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ ആണ് ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി ഫൈനൽ മത്സരം നടന്നത്. മത്സരത്തിൽ ഡച്ച് താരം ലോക ചാംപ്യൻ മാക്സ് വേർസ്റ്റപ്പൻ ആണ് ജേതാവായത്. 

അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി,  യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സെയ്ദ് അൽ നഹ്യാൻ, അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമർ ബിൻ ഹുമെയ്ദ് അൽ നുഐമി, ഫോർമുല വൺ വേൾഡ് ചാംപ്യൻഷിപ്പ് സിഇഒ സ്റ്റെഫാനോ ഡൊമിനിക്കലി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തുടങ്ങി നിരവധി പേർ ഫൈനൽ കാണാൻ എത്തിയിരുന്നു.

English Summary:

Amir Witnesses Final of Formula 1 Qatar Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com