ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂര്‍. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ.

യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റര്‍ ഗള്‍ഫ് എയര്‍ വിമാനത്തിലെ യാത്രക്കാരാണ് മണിക്കൂറുകളോളം എയർലൈൻ അധികൃതരുടെ അവഗണനയ്ക്ക് വിധേയരായത്. ബഹ്‌റൈനില്‍ നിന്ന് പറന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം കുവൈത്തില്‍ ഇറക്കിയത്. തകരാർ പരിഹരിച്ച് വിമാനം സർവീസ് പുനരാരംഭിക്കുന്നതു വരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യാത്രക്കാർക്ക്  ഭക്ഷണമോ വെള്ളമോ നൽകാൻ എയർലൈൻ അധികൃതർ തയാറാകാതെ ഇരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതേസമയം യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് എയര്‍ലൈന്‍ താമസ സൗകര്യവും ഭക്ഷണവും നല്‍കിയെന്ന് മറ്റ് യാത്രക്കാർ ആരോപിച്ചു. 

സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർ തങ്ങളുടെ ദുരിതവിവരം അറിയിച്ചതോടെ  വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ വിമാനത്താവളത്തിൽ എത്തി യാത്രക്കാർക്ക് ഭക്ഷണവും അടിയന്തരാവശ്യങ്ങൾക്കുള്ള സൗകര്യവും ഏർപ്പെടുത്തുകയായിരുന്നു. ജിസിസി ഉച്ചകോടിയെ തുടർന്ന് കുവൈത്തിൽ അവധി ആയതിനാലാണ് ഹോട്ടൽ സൗകര്യമൊരുക്കാൻ എംബസിക്ക് കഴിയാതെ വന്നത്. എയര്‍ലൈന്‍സ് അധികൃതരുമായി ബന്ധപ്പെട്ടു വിഷയം പരിഹരിക്കാനുള്ള നടപടികള്‍ എംബസി ഏകോപിച്ചു. ഇന്ന് പുലർച്ചെ  4.34 ന് കുവൈത്തിൽ  നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള വിമാനം പുറപ്പെട്ടന്നും എംബസി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

English Summary:

Indian passengers endured a 13-hour wait at Kuwait Airport without access to food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com