ADVERTISEMENT

കുവൈത്ത് സിറ്റി∙ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്മസ് കാലങ്ങൾക്ക് ആരംഭം കുറിച്ച് കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ക്രിസ്മസ് കാരൾ സംഘടിപ്പിക്കുന്നു. ഈ മാസം നാലിന് വൈകിട്ട് 7ന് നാഷനൽ ഇവാഞ്ചലിക്കൽ (എൻഇസികെ) പള്ളിയിലും പാരിഷ് ഹാളിലുമായാണ് പരിപാടി. ‌

കുവൈത്തിലെ വിവിധ ക്രൈസ്തവ സഭാ ഗായകസംഘങ്ങൾ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പരിപാടിയുട വിജയത്തിനായി റോയി കെ.യോഹന്നാൻ (എൻഇസികെ സെക്രട്ടറി), വിനോദ് കുര്യൻ (പ്രസിഡന്‍റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോർജ് (ട്രഷറർ), ഷിലു ജോർജ് (കൺവീനർ) സജു വാഴയിൽ തോമസ്, അജോഷ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

English Summary:

Kuwait Town Malayali Christian Congregation Carol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com