സർവീസ് കാർണിവൽ സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ
Mail This Article
ദോഹ ∙ പ്രവാസി വെൽഫെയർ സർവീസ് കാർണിവൽ സംഘടിപ്പിച്ചു. ഉന്നത പഠനമേഖലയെ കുറിച്ച് അറിയാനുള്ള അവസരം മുതൽ സാധാരണ പ്രവാസികൾക്ക് വേണ്ട എൻആർഐ അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം വരെ ഒരുക്കിയായിരുന്നു സർവീസ് കാർണിവൽ സംഘടിപ്പിച്ചത്.
കരിയർ ഗൈഡൻസ്, പുതിയ തൊഴിൽ സാധ്യത തേടുന്നവർക്ക് സിവി ക്ലിനിക്, നിക്ഷേപ സാധ്യതകൾ അന്വേഷിക്കുന്ന പ്രവാസികൾക്ക് വിവിധ പദ്ധതികളുമായി വിദഗ്ധരും സംരംഭകരും, ആരോഗ്യത്തെ കുറിച്ച് ആശങ്കയുമായെത്തുന്നവർക്കായി രക്ത പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും ഒരുക്കിയിരുന്നു. സംസ്ഥാന - കേന്ദ്ര സർക്കാരുകൾ പ്രവാസികൾക്കായി തയാറാക്കിയ പദ്ധതികൾ അറിയാനും അംഗമാവാനും ആഗ്രഹിച്ചെത്തുന്നവർക്ക് അതിനുള്ള അവസരവും സർവീസ് കാർണിവൽ വേദിയിൽ ഉണ്ടായിരുന്നു.
ഫർവാശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച അൻപതോളം സ്റ്റാളുകളിലണ് വിവിധങ്ങളായ സേവനങ്ങൾ ഒരുക്കിയിരുന്നത്. സർവീസ് കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ എംബസി ഡപ്യുട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാറും ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ഒക്യുപേഷനല്‍ ഹെല്‍ത്ത് ആന്റ സേഫ്റ്റി ഡയറക്ടര്‍ യൂസഫ് അലി അബ്ദുല്‍ നൂറും ചേർന്ന് നിര്‍വഹിച്ചു.
ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍ സ്പെഷലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാന്‍ ഫക്രൂ, ഇന്‍സ്പെക്ടര്‍ ഹമദ് ജാബിര്‍ അല്‍ ബുറൈദി, ബഷീര്‍ അബൂ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലം (ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസി വെൽഫെയർ), ഐഎസ്‌സി പ്രസിഡന്റ് ഇ.പി അബ്ദു റഹ്മാന്‍ (ഹെൽത്ത് ആന്റ് ഫിറ്റ്നസ്), ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗ്‌ലു (കരിയർ ആൻഡ് എജുക്കേഷൻ), ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ് (ഫൈനാൻസ് ആന്റ് ഇൻവെസ്റ്റ്‌മന്റ്), ഐസിസി മുൻ പ്രസിഡന്റ് പി.എൻ ബാബുരാജൻ (പ്രവാസി ക്ഷേമ പദ്ധതികൾ) എന്നിവർ വീവിധ പവലിയനുകൾ ഉദ്ഘാടനം ചെയ്തു.
കെ.സി അബ്ദുറഹ്മാൻ സ്മരണാർഥം പ്രഖ്യാപിച്ച പുരസ്കാരം ഐസിബിഎഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞിക്ക് സമ്മാനിച്ചു. റിയാദ മെഡിക്കൽ സെന്റർ എം.ഡി ജംഷീർ ഹംസ, ഡയറക്ടർ ഡോ. അബ്ദുൽ കലാം, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഫൈസൽ ഹുദവി, സംസ്കൃതി പ്രസിഡന്റ് സാബിത് സഹീർ, സി.ഐ.സി പ്രസിഡന്റ് ടി.കെ ഖാസിം, യൂത്ത്ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്ര മോഹന്‍, വൈസ് പ്രസിഡന്റുമാരായ സാദിഖലി സി, റഷീദലി മലപ്പുറം, നജ്‌ല നജീബ്, അനീസ് റഹ്മാന്‍, കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദലി കണ്‍വീനര്‍ താസീന്‍ അമീന് ശാന്തിനികെതൻ സ്കൂൾ പ്രസിഡണ്ട് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ റഫീഖ് റഹീം, ഡോ. താജ് ആലുവ തുടങ്ങിയവര്‍ പങ്കെടുത്തു.
മള്‍ട്ടിപ്പിള്‍ ഇന്റലിജന്റ്സ് അസസ്മെന്റ് ടെസ്റ്റില്‍ പങ്കെടുത്ത കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും രാവിലെ നടന്ന സെഷനില്‍ വിദ്യഭ്യാസ ഗവേഷകനും ഗ്രന്ഥകാരനുമായ എന്‍.എം ഹുസൈന്‍ സംവദിച്ചു. സാമ്പത്തിക അച്ചടകത്തെയും നിക്ഷേപ സാധ്യതയെയും കുറിച്ച ശില്പ ശാലയിൽ നിഖിൽ ഗോപാല കൃഷ്ണൻ സദസ്സുമായി സംവദിച്ചു.
കുട്ടികളുടെ ഉന്നത വിദ്യഭ്യാസത്തെയും സ്കോളര്‍ഷിപ്പുകളെയും കുറിച്ച പ്രത്യേക സെഷന്‍, ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹായത്തോടെ നടത്തുന്ന ബോധവത്കരണ ക്ലാസ്, എന്നിവയും 50 ഓളം പവലിയനുള്‍പ്പെടുന്ന എക്സിബിഷന്‍, കലാപരിപാടികള്‍, ഫുഡ് ഫെസ്റ്റിവല്‍ എന്നിവയും കാര്‍ണിവലിനോടനുബന്ധിച്ച് നടന്നു.
സമാപന സമ്മേളനത്തിൽ അബ്ദുൽ ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തി. പ്രവാസികളുടെ പ്രശ്‍നങ്ങളും വികാരങ്ങളും രാജ്യത്തിന്റെ നിയമ നിർമാണ സഭകളിൽ പ്രതിഫലിക്കണെമെന്നും അതിനായി അവരുടെ പ്രതിനിധികൾ ഇത്തരം സഭകളിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അതിനാവശ്യമായ നിയമ ഭേദഗതികൾ കൊണ്ടുവരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാപന സമ്മേളനം ഖത്തര്‍ കമ്യൂണിറ്റി പൊലീസ് ഡിപാര്‍ട്മെന്റിലെ എക്സ്റ്റേണല്‍ ബ്രാഞ്ച് ഓഫിസര്‍ ക്യാപ്റ്റന്‍ ഹമദ് ഹബീബ് അല്‍ ഹാജിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വിദഗ്ദന്‍ നിഖില്‍ ഗോപാലകൃഷ്ണന്‍, വിദ്യാഭ്യാസ് ചിന്തകന്‍ എന്‍. എം ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ പ്രവാസി വെൽഫെയർ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് അലി, നജില നജീബ്, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, അഹമ്മദ് ഷാഫി, താസീൻ ആമീൻ എന്നിവർ വിതരണം ചെയ്തു.
സര്‍വീസ് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദലി സ്വാഗതവും വൈസ് പ്രസിഡന്റ് റഷീദലി നന്ദിയും പറഞ്ഞു.ഐ സി സി ഉപദേശക സമിതി അംഗം ജോപ്പച്ചൻ തെക്കേക്കൂറ്റ് ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐസിബഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ,ഇന്ത്യൻ സ്പോർട്സ് സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി നിഹാദ് അലി , ഐ സി സി മാനേജിങ് കമ്മിറ്റി അംഗം അഡ്വ : ജാഫർഖാൻ, വുമൺ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചർ തുടങ്ങിയവർ സർവീസ് കാർണിവലിൽ പങ്കെടുത്തു.