യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ വെള്ളിയാഴ്ച ദോഹയിൽ
Mail This Article
ദോഹ ∙ യുഎസ് പ്രഥമ വനിത ഡോ.ജിൽ ബൈഡൻ െവള്ളിയാഴ്ച ഖത്തർ സന്ദർശിക്കും. ദോഹ ഫോറത്തിലും പങ്കെടുക്കും. ഖത്തറിന് പുറമെ ഇറ്റലി, യുഎഇ, ഫ്രാൻസ് എന്നീ രാജ്യങ്ങളും സന്ദർശിക്കുമെന്ന് ദോഹയിലെ യുഎസ് എംബസി വാർത്താകുറിപ്പിൽ വ്യക്തമാക്കി. അബുദാബിയിൽ നടക്കുന്ന മിൽകെൻ ഇൻസ്റ്റിറ്റ്യൂട്ട് മിഡിൽ ഈസ്റ്റ്–ആഫ്രിക്ക ഉച്ചകോടിയിലും 7ന് ഖത്തറിൽ നടക്കുന്ന ദോഹ ഫോറത്തിലും ജിൽ ബൈഡൻ പ്രസംഗിക്കും. ഇതിനു പുറമെ യുഎസുമായുള്ള സഹകരണം ശക്തിപ്പെടുത്താനായി ഒട്ടനവധി സാംസ്കാരികപരിപാടികളിലും ഉഭയകക്ഷി യോഗങ്ങളിലും പങ്കെടുക്കും.
വെള്ളിയാഴ്ച ഖത്തർ ഫൗണ്ടേഷൻ, വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ എന്നീ കേന്ദ്രങ്ങളും സന്ദർശിക്കും. അൽ വജ്ബ പാലസിൽ ഷെയ്ഖ മോസ ബിൻത് നാസർ ഒരുക്കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും. ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെയും ഷെയ്ഖ ഫാത്തിമ ബിൻത് നാസർ ബിൻ ഹസൻ അൽതാനിയുടെയും വിവാഹാഘോഷത്തിന്റെ ഭാഗമായാണ് വിരുന്നൊരുക്കിയിരിക്കുന്നത്.