ADVERTISEMENT

കൊറിയ ∙ നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന നീളൻ മുടിയും വശ്യമായ കണ്ണുകളുമായി ലോകമാകെയുള്ള കൊറിയൻ ഡ്രാമ ആരാധകരെ ആവേശത്തിലാഴ്ത്തിയ സൂപ്പർ താരം പാർക്ക് മിൻ ജേ (32) ഇനിയില്ല.

സൂപ്പർ ഹിറ്റ് കൊറിയൻ ഡ്രാമകളായ കൊറിയ–കീറ്റൻ വാർ, ലിറ്റിൽ വിമൻ, നമ്പേഴ്സ് എന്നിവയിലൂടെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയ ദക്ഷിണ കൊറിയൻ താരമായ ജേ ഹൃദയാഘാതം മൂലം മരിച്ചതായി വിനോദ മാധ്യമ സ്ഥാപനമായ ബിഗ് ടൈറ്റിലാണ് ഔദ്യോഗികമായി അറിയിച്ചത്. നവംബർ 29ന് ചൈനയിലായിരുന്നു സൂപ്പർ താരത്തിന്റെ അന്ത്യം. പതിനായിരക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ ജേയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.

English Summary:

South Korean Actor Park Min Jae Passes Away Untimely at 32 in China, Cause of Death Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com