മുൻ കാമുകനെയും സുഹൃത്തിനെയും തീയിട്ടു കൊലപ്പെടുത്തി; ബോളിവുഡ് താരത്തിന്റെ സഹോദരി അറസ്റ്റിൽ
Mail This Article
×
ന്യൂയോർക്ക് ∙ ബോളിവുഡ് നടി നർഗീസ് ഫഖ്രിയുടെ സഹോദരി അലിയ ഫഖ്രി (43) കൊലപാതകക്കുറ്റത്തിന് യുഎസിൽ അറസ്റ്റിലായി. മുൻ കാമുകൻ എഡ്വേഡ് ജേക്കബ്സിനെയും (35) അദ്ദേഹത്തിന്റെ പെൺസുഹൃത്ത് അനസ്തിസിയ എറ്റിനിയെയും (33) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ന്യൂയോർക്കിൽ സ്ഥിരതാമസക്കാരിയായ അലിയ, ജേക്കബ്സുമായി ഒരു വർഷം മുൻപ് വേർപിരിഞ്ഞിരുന്നു. കഴിഞ്ഞ മാസം രണ്ടിന് ജേക്കബ്സും അനസ്തിസിയയും താമസിക്കുന്ന ഗാരിജിൽ എത്തിയ അലിയ അവിടെ തീയിടുകയായിരുന്നു.
English Summary:
Nargis Fakhri's Sister Aliya Arrested for Killing Ex-Boyfriend by Setting Garage on Fire in New York
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.