ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙  ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന്  സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകി.

ആദ്യ മുന്നറിയിപ്പായി അടുത്ത ആഴ്ച മുതൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കും. ഡിസംബർ പകുതിയോടെ ബാങ്കുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ നിർത്തലാക്കും. 31ന് ശേഷം ബാങ്ക് കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കും. ജനുവരി ഒന്ന് മുതൽ ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

കുവൈത്ത് സ്വദേശികൾക്കും സമാന നടപടികളാണ് അധികൃതർ ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം പുറത്ത് വന്ന കണക്കുകൾ പ്രകാരം 87 ശതമാനം വിദേശികൾ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തികരിച്ചിട്ടുണ്ട്. കുവൈത്ത് പൗരന്മാരിൽ 98 ശതമാനവും ബയോമെട്രിക് വിരലടയാളത്തിന് വിധേയമായിട്ടുണ്ട്.

English Summary:

Bank transactions of foreigners will be blocked if their biometric registration is not completed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com